DiscoverKathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
Claim Ownership

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

Author: MediaOne Podcasts

Subscribed: 9Played: 260
Share

Description

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
314 Episodes
Reverse
പുതു വർഷത്തിൽ പുതു ചിന്തകൾ പങ്കു വയ്ക്കുകയാണ് പത്രങ്ങൾ. വരട്ടെ സമാധാനത്തിന്റെ Al വർഷമെന്ന് മാധ്യമം. ഒരു കുഞ്ഞു മൊബൈൽ ഫോണിലേക്ക് ലോകം ചുരുങ്ങുമ്പോൾ വരാനിരിക്കുന്ന പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചാണ് മാതൃഭൂമിയും പറയുന്നത്. പുതുവർഷത്തിൽ ഒരു പിടി നല്ല വാർത്തകളുമായാണ് മനോരമ ഒന്നാം പേജ്. മണിപ്പൂരിലെ വംശീയ കലാപത്തിൽ മുഖ്യമന്തി എൻ. ബിരേൻ സിങ് മാപ്പു പറഞ്ഞതും പുതുവർഷത്തലേന്ന്.. പത്രത്താളുകളിലേക്ക് വിശദമായി... | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
ഇന്ത്യക്ക് അഭിമാനമായി ഗുകേഷ് പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായതാണ് പത്രങ്ങളിലെ സന്തോഷ വാർത്ത. എന്നാൽ ലോറി പാഞ്ഞുകയറി പരീക്ഷ കഴിഞ്ഞ് മടങ്ങിയ നാല് വിദ്യാർത്ഥികൾ ചതഞ്ഞരഞ്ഞ് മരിച്ച വാർത്ത കണ്ണ് നനയ്ക്കുന്നതാണ്. ഗുകേഷ് ലോക ചെസ് ചാമ്പ്യനായ വാർത്തക്ക് അശ്വമേധം എന്നാണ് മാതൃഭൂമി തലക്കെട്ട്. കരുത്തൻ എന്ന് മാധ്യമവും ദേശാഭിമാനിയും. ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ചുള്ള പുതിയ ഹരജികൾ സ്വീകരിക്കരുതെന്നും, കേസുകളും സർവേകളും പാടില്ലെന്നുമുള്ള സുപ്രീം കോടതി ഉത്തരവാണ് മാധ്യമവും മലയാള മനോരമയും ഉൾപ്പെടെ ഭൂരിഭാഗം പത്രങ്ങളുടെയും ലീഡ് വാർത്ത | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
പലതാണിന്ന് പ്രധാനവാര്‍ത്തകള്‍. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചതുണ്ട്. മനോരമയില്‍ അതാണ് ലീഡ് വാര്‍ത്ത. വിഴിഞ്ഞത്തെ വരുമാനം സംബന്ധിച്ച് അദാനിയുമായി കരാറായതുണ്ട്. മാതൃഭൂമി അതാണ് ലീഡാക്കിയത്. ബിരുദ പഠന കാലയളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തിയതുണ്ട്. മാധ്യമത്തില്‍ അതാണ് ലീഡ്. ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് ചെറിയകളിയല്ല എന്ന് എല്ലാ പത്രങ്ങളും പറയുന്നുണ്ട്. കേരള കൗമുദിയും ദീപികയും അതാണ് ലീഡാക്കിയത് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
നിരാലംബർക്കും നിസ്സഹായാർക്കുമായി നൽകുന്ന ക്ഷേമപെൻഷൻ ഗസറ്റഡ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ജീവനക്കാരും കൈപ്പറ്റുന്നു എന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. സ്വന്തം ക്ഷേമം സിന്ദാബാദ് എന്നാണ് മാതൃഭൂമിയുടെ തലക്കെട്ട്. കയ്യിട്ടുവാരല്ലേ എന്ന് മലയാള മനോരമ. കയ്യിട്ടുവാരൽ എന്ന് ദീപിക... എല്ലാത്തിലും സർക്കാർ ഉദ്യോഗസ്ഥരുടെ തൊലിയുരിക്കുന്ന കാർട്ടൂണുകളുമുണ്ട്. ക്ഷേമ പെൻഷനിലും കയ്യിട്ടുവാരി എന്ന് കോൺഗ്രസിന്റെ വീക്ഷണവും ക്ഷേമപെൻഷൻ തട്ടിയെടുത്ത് സർക്കാർ ഉദ്യോഗസ്ഥരും എന്ന് ബിജെപിക്കാരുടെ ജന്മഭൂമിയും. എന്നാൽ ദേശാഭിമാനി ഈ വാർത്തയിലും സർക്കാർ അനുകൂല കോൺ കണ്ടെത്തിയിട്ടുണ്ട്. വെട്ടിപ്പ് പുറത്തായത് സർക്കാർ പരിശോധനയിൽ എന്ന്.... | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
പണി നടക്കുന്ന റോഡിൽ, അടച്ചിട്ട ഭാ​ഗത്ത് കിടന്നുറങ്ങിയവർക്ക് നേരെ ലോറി പാഞ്ഞുകയറി പിഞ്ചുകുഞ്ഞടക്കം അഞ്ചുപേർ മരിച്ചതാണ് പത്രങ്ങളൊക്കെയും പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുള്ള പ്രധാനവാർത്ത. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയം ഉന്നയിച്ചുകൊണ്ട് ഭാര്യ ഹെെക്കോടതിയെ സമീപിച്ചതുമുണ്ട്. കെ.എം ഷാജിക്കെതിരെയുള്ള കെെക്കൂലിയാരോപണക്കേസ് സുപ്രിംകോടതി തള്ളിയതും പത്രങ്ങളിലുണ്ട്. | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
മണിപ്പൂർ കലാപം ആളിക്കത്തുന്നത് തന്നെയാണ് ഇന്നും പത്രങ്ങളിലെ പ്രധാനവാർത്ത. ഐഎഎസ് കേഡറിൽ ആളില്ലാത്തത് കാരണം ഭരണം അവതാളത്തിലായെന്നും സെക്രട്ടറിയേറ്റിൽ 3 ലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നു എന്നുമൊരു വാർത്ത മനോരമ കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകൾ ഉണ്ടെന്ന് ഐസിഎംആർ പഠനം മാധ്യമം കൊണ്ടുവരുന്നു. മെഗാസീരിയലുകൾ നിരോധിക്കണമെന്ന വനിതാ കമ്മിഷന്റെ ശിപാർശയാണ് മാതൃഭൂമിയുടെ ഒന്നാം പേജിൽ. അങ്ങനെ പലതുണ്ട് വാർത്തകൾ... | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ കത്താണ് ഇന്ന് കൂടുതൽ പത്രങ്ങളുടെയും പ്രധാന തലക്കെട്ട്. ഗ്രാൻഡ് ഇൻ എയ്ഡ് അഥവാ സർക്കാർ സഹായ ധനത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ചെലവിൽ പിടിമുറുക്കി സർക്കാർ എന്നതാണ് മറ്റൊരു വാർത്ത. വിവാദം തണുപ്പിക്കാൻ ഇ.പി. പാലക്കാടെത്തിയതും , പ്രചാരണത്തിനിടെ മഴ പെയ്തതും, ആത്മകഥാ വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതും പ്രധാന വാർത്തകളിലൊന്നാണ്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം , മീഡിയവൺ
വീണ്ടുമൊരു പോളിങ് ദിവസം ഇ.പി ജയരാജൻ പൊട്ടിത്തെറിച്ചു. അതാണിന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും പ്രധാനസ്ഥലം കവർന്ന വാർത്ത. ഇ.പി ജയരാജന്റെ ആത്മകഥ ഓർക്കാപ്പുറത്ത് പുറത്തു വന്ന് വാർത്തയായി. അതിലുണ്ടെന്ന് പറയപ്പെടുന്ന നിരീക്ഷണങ്ങൾ വിവാദമായപ്പോൾ ആ മുതിർന്ന രാഷ്ട്രീയ നേതാവ് ആത്മകഥയെ തള്ളിപ്പറഞ്ഞു. വട കൊടുത്ത് അടിവാങ്ങി എന്ന് മനോരമ, എന്ത് കഥയിത് എന്ന് മാതൃഭൂമി. എഴുതി, വിഴുങ്ങി എന്ന് മാധ്യമം, നാഥനില്ലാ കഥ എന്ന് ദീപിക. ആത്മകഥയല്ല, നിഷേധമാണ് ദേശാഭിമാനിയിൽ വാർത്തയായത്. മാധ്യമങ്ങളുടെ കള്ളക്കഥയാണത് എന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. വാർത്തയ്ക്ക് പിന്നിൽ ഗൂഢാലോചനയെന്ന് പാർട്ടി സെക്രട്ടറി ഗോവിന്ദൻ. ആസൂത്രിത ആക്രമണമെന്ന് മന്ത്രി പി.രാജീവ്. അങ്ങനെ കടംകഥയായി മാറിയ ആ ആത്മകഥയാണിന്നത്തെ മുഖ്യവാർത്ത... കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
2013ലെ വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന ഹൈക്കോടതി വിലയിരുത്തലാണ് ഇന്ന് മിക്ക പത്രങ്ങളിലെയും പ്രധാന വാർത്ത. ഐ.എ.എസ് തലപ്പത്തെ അടിയുടെ തുടർച്ചയും പ്രധാന വാർത്തയായുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ജാതീയ വേർതിരിവിന് ശ്രമിച്ച കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാത്തത് പ്രധാന ലീഡായി മാധ്യമം ഉൾപ്പെടെ നാല് പത്രങ്ങളിൽ ഇടംപിടിച്ചു. വയനാട്ടിലെയും, ചേലക്കരയിലെയും വോട്ടെടുപ്പും, ജാർഖണ്ഡിലെ ആദ്യഘട്ട പോളിങും പത്രങ്ങളിലെ ഒന്നാം പേജിൽ കാണാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം , മീഡിയവൺ
സംസ്ഥാന സർക്കാരിൻ്റെ ബ്യൂറോക്രസിയുടെ തലപ്പത്തെ ശുദ്ധീകരണ പ്രക്രിയയാണ് ഇന്നത്തെ പ്രധാനവാർത്ത. ഹിന്ദു മല്ലു ​ഗ്രൂപ്പുണ്ടാക്കിയ ​ഗോപാലകൃഷ്ണനും ​ഐഎഎസ് തലത്തിൽ പോരിനിറങ്ങിയ എൻ. പ്രശാന്തും സസ്പെൻഷനിലായി. മണിപ്പൂരിലെ അവസ്ഥ വീണ്ടും വഷളായത് എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ വിന്യസിച്ച വാർത്തയാണ്. 11 കുക്കികളാണ് കൊല്ലപ്പെട്ടത്. മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി സമരസമിതിക്ക് ഉറപ്പുകൊടുക്കുകയും അതിനായി യോ​ഗം വിളിക്കുകയും ചെയ്ത വാർത്തയുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
ഭരണതലത്തിൽ അലമ്പുണ്ടാക്കുന്ന രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടിക്ക് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തുവെന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. ഒന്നുരണ്ടു പത്രങ്ങളൊഴികെ ഏതാണ്ടെല്ലാ പത്രങ്ങളും ആ വാർത്തയെയാണ് ലീഡാക്കിയത്. ദേശാഭിമാനിക്ക് പ്രധാനവാർത്ത ജലവിമാനമാണ്. പറന്നുയർന്ന് കേരളം, പരീക്ഷണപറക്കൽ, ടൂറിസം വികസനത്തിന് നാഴികക്കല്ലായും എന്നൊക്കെയാണ് അലങ്കാരം. മുമ്പ് യു.ഡി.എഫ് ഗവൺമെന്റുകാലത്ത് ഇതൊക്കെ ഒരിക്കൽ അരങ്ങേറിയതും അന്ന് വാടകക്കെടുത്ത സീപ്ലെയ്‌നുകൾ വലിയ ബാധ്യതയായതും എല്ലാവരും മറന്നെന്ന് തോന്നുന്നു. വഖഫ് ഭീകരത പടരുന്നു എന്നാണ് ജന്മഭൂമി. നാടുമുഴുവൻ ഭൂമിക്കുമേൽ വഖഫ് അവകാശവാദം ഉന്നയിച്ചുതുടങ്ങി എന്നാണ് വാർത്ത. അങ്ങനെ കഴിയുമോ ഇല്ലയോ എന്ന കാര്യം പത്രം കണക്കിലെടുത്തിട്ടില്ല എന്നത് മറ്റൊരുകാര്യം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
സംസ്ഥാനഭരണകൂടത്തിലെ ഐ.എ.എസ് തലപ്പത്തെ ഉദ്യോഗസ്ഥരുടെ തമ്മിലടിയാണ് ഇന്നത്തെ പ്രധാനവാർത്ത. ചില പത്രങ്ങളുടെ തലക്കെട്ട് തന്നെ പരിഹാസത്തോടെയാണ് അയ്യേ...എസ് എന്ന്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മതംതിരിച്ച് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണന് എതിരെ നടപടികൾ വരുമെന്നും വാർത്തകളുണ്ട്. സംവരണം രാഷ്ട്രീയ ആയുധമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാഷ്ട്രീയം കളിക്കുന്നതുമുണ്ട് പ്രധാനവാർത്തയായി. അതാണ് മാതൃഭൂമിയുടെ ലീഡ്, ആയുധം സംവരണം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
അലിഗഢ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന പഴയ വിധി അസാധുവാക്കിക്കൊണ്ട് ന്യൂനപക്ഷ പദവിക്ക് സുപ്രിംകോടതി ഭരണഘടനാ പരിരക്ഷ ഉറപ്പിച്ചതാണ് പ്രധാനവാർത്ത. മലയാള മനോരമയിലും മാധ്യമത്തിലും അതാണ് ലീഡ്. നവകേരളയാത്രക്കിടെ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ മർദിച്ച സംഭവത്തിൽ തുടരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതാണ് മാതൃഭൂമിയിലെ ലീഡ് വാർത്ത. ഐഎഎസ് ഉദ്യോഗസ്ഥരെ മതംതിരിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കാമെന്ന വാർത്ത ഏതാണ്ട് എല്ലാ പത്രങ്ങളും കാര്യമായി നൽകിയിട്ടുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
കോടതിയിൽ നിന്നാണ് ഇന്നത്തെ പ്രാധാനവാർത്തകൾ. സുപ്രിംകോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നുമുണ്ട്. സർക്കാർ ജോലിയിൽ നിയമനപ്രക്രിയ ആരംഭിച്ചശേഷം യോഗ്യതാ മാനദണ്ഡം മാറ്റരുത് എന്ന ഉത്തരവാണ് സുപ്രിംകോടതിയിൽ നിന്ന് വന്ന വാർത്ത. മാധ്യമം അതാണ് ലീഡ് വാർത്തയായി കണ്ടത്. മാധ്യമസ്വാതന്ത്ര്യം മൗലികാവകാശമാണെന്നും അത് നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞതാണ് മാതൃഭൂമി ലീഡ് വാർത്തയാക്കിയത്. പാലക്കാട്ടെ നേതാക്കളുടെ മുറി റെയ്ഡ് ചെയ്ത സംഭവത്തിൽ തന്നെയാണ് മനോരമയുടെ ഊന്നൽ. വീഴ്ച പറ്റിയെന്ന് ജില്ലാകലക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രാഥമിക റിപ്പോർട്ട് നൽകിയതാണ് പ്രധാനവാർത്ത. സിപിഎമ്മിൽ നിന്നുള്ള ഒരു വാർത്ത എല്ലാ പത്രങ്ങളും ഒന്നാംപേജിൽ വിന്യസിച്ചിട്ടുണ്ട്. കണ്ണൂരിലെ പി.പി ദിവ്യക്കെതിരെ പാർട്ടി നടപടി വരും എന്ന വാർത്തയാണത് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
ഉത്തർപ്രദേശിൽ മദ്രസകൾ പ്രവർത്തിക്കുന്നത് ഭരണഘടനാപരമാണെന്നും മദ്രസകൾ നടത്തുന്നതിന് അനുമതി കൊടുത്തുകൊണ്ട് 2004ൽ കൊണ്ടുവന്ന മദ്രസാവിദ്യാഭ്യാസ നിയമം നിലനിൽക്കുമെന്നും സുപ്രീംകോടതി വിധിച്ചതാണ് ഇന്നത്തെ പ്രധാനവാർത്ത. സംഭ്രമജനകമെന്നോ, സ്‌തോഭജനകമെന്നോ ഒക്കെപ്പറയാവുന്ന ഒരുവാർത്ത മാതൃഭൂമി, മനോരമ പത്രങ്ങളിൽ ഒന്നാം പേജിലുണ്ട്. പാലക്കാട് കോൺഗ്രസിന്റെ വനിതാനേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽമുറികളിൽ അർദ്ധരാത്രി പൊലീസ് പരിശോധന നടത്തിയതിന്റെ വിവരങ്ങളാണത്. പണം എത്തിച്ചുവെന്ന വിവരത്തെ തുടർന്നാണ് സംഭവമെന്ന് പറയപ്പെടുന്നുവെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല. എല്ലാ സ്വകാര്യസ്വത്തും പൊതുവിഭവമായി കണക്കാക്കി സർക്കാരിന് ഏറ്റെടുക്കാനാകില്ലെന്ന സുപ്രീംകോടതിവിധിയുമുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
പലതാണിന്ന് പ്രധാനവാർത്തകൾ. പത്രങ്ങൾ ഒരേപോലെ പ്രാധാന്യം കൽപിച്ച ഒറ്റ വാർത്ത ഇല്ല എന്ന് തന്നെ പറയാം. സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രം പുതിയ നിബന്ധനകൾ വയ്ക്കുന്നു എന്ന വാർത്തയാണ് മലയാളമനോരമയുടെ ലീഡ് വാർത്ത. രാഷ്ട്രീയവാർത്തയാണ് മാതൃഭൂമിക്ക് മുഖ്യം. സിപിഎം ലൈൻ മാറ്റി കോൺഗ്രസ് അകലം പാലിക്കുന്നു എന്ന്. ഇത് യെച്ചൂരി ലൈനിൽ നിന്ന് കാരാട്ട് ലൈനിലേക്കുള്ള മാറ്റമാണ് എന്ന് മാതൃഭൂമി. കേരള ബിജെപിയിലെ പോർവിളിയാണ് മാധ്യമത്തിന്റെ ലീഡ്. അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ട്രംപോ കമലയോ എന്ന ചോദ്യത്തോടെ ദീപിക. കാനഡയിലെ ക്ഷേത്രത്തിൽ ഖലിസ്ഥാൻ ആക്രമണം ഉണ്ടായെന്ന വാർത്തയാണ് കേരളകൗമുദി ലീഡ് ആക്കിയത്. കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയെന്നും രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെന്നും മംഗളം. Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം വരുന്നു എന്ന വാർത്തയ്ക്കാണ് ഇന്ന് പത്രങ്ങൾ പ്രാധാന്യം കൽപ്പിച്ചുകാണുന്നത്. വിഴിഞ്ഞം പദ്ധതിക്കായി നൽകിയ കേന്ദ്ര ഫണ്ട് വായ്പ്പയായി കണക്കാക്കി തിരിച്ചടക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട വാർത്തയുമുണ്ട്. എഴുത്തച്ഛൻ പുരസ്കാരം എൻ.എസ് മാധവന് കൊടുക്കുന്നതുമുണ്ട്. അങ്ങനെ അനവധിയാണ് വാർത്തകൾ. | Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
രാജ്യത്ത് ഒറ്റവ്യക്തി നിയമവും ഒറ്റത്തെരഞ്ഞെടുപ്പും ഏർപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതാണ് ഇന്നത്തെ പ്രധാനവാർത്ത. മലയാള മനോരമയിലും മാധ്യമത്തിലും ലീഡ് വാർത്ത അതാണ്. പുതിയ ശമ്പളകമ്മീഷൻ വരാനുള്ള സമയമായി എന്നോർമിപ്പിക്കുന്നതാണ് മാതൃഭൂമിയുടെ പ്രധാനവാർത്ത. യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ കാലം ചെയ്ത വാർത്ത എല്ലാ പത്രങ്ങളിലും പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പിന്നെയും പ്രധാനവാര്‍ത്തയായി തിരിച്ചെത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറമെന്ന് സംസ്ഥാന സര്‍ക്കാറിനോട് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടതാണ് മാധ്യമത്തിലെ പ്രധാനവാര്‍ത്ത. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അടക്കം മൂന്ന് കേസുകളില്‍ വിവരം വിലക്കുന്നതിനെതിരെ വിവരാവകാശ കമ്മീഷന്‍ ഉത്തരവിറക്കി എന്നതാണ് മാതൃഭൂമിയുടെ പ്രധാനവാര്‍ത്ത. കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യാക്കേസില്‍ കലക്ടറുടെ മൊഴി പ്രതി പി.പി ദിവ്യയ്ക്ക് ആയുധമായി എന്നതാണ് മലയാള മനോരമയുടെ ലീഡ് വാര്‍ത്ത. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ തീവ്രദുരന്തമോ അതിതീവ്രദുരന്തമോ എന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ചക്കകം തീരുമാനിക്കുമെന്ന കാര്യം ഹൈക്കോടതിയെ അറിച്ചതാണ് ദേശാഭിമാനിയുടേയും ദീപികയുടേയും പ്രധാനവാര്‍ത്ത | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻപ്രസിഡന്റ് പി.പി ദിവ്യ പൊലീസിൽ കീഴടങ്ങി അറസ്റ്റ് വരിച്ചതും നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ വിശദാംശങ്ങളുമാണ് പത്രങ്ങൾ ഒന്നാം പേജിൽ പ്രധാനമായി വിന്യസിച്ചിട്ടുളളത്. കേരളാ ഹൈക്കോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാരെ നിയമിച്ച വാർത്ത പ്രധാന്യത്തോടെ കൊടുത്തിട്ടുണ്ട്. കൂറുമാറ്റാൻ എൻസിപി എംഎൽഎ തോമസ് കെ തോമസ് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം ആ പാർട്ടി അന്വേഷിക്കുമെന്ന വാർത്തയുണ്ട്. വിമാനങ്ങൾക്ക് ഭീഷണി തുടർക്കഥയായ സാഹചര്യത്തിൽ അതിന് പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് മുംബൈയിൽ നിന്ന് വാർത്തയുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
loading